ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജ് പ്ളേസ്മെന്റ് സെല്ലും, എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് കോട്ടയവുമായി സഹകരിച്ച് വിവിധ മേഖലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ഒക്ടോബര്‍ 27ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഒക്ടോബര്‍ 11 ന് മെഗാ രജിസ്ട്രേഷന്‍ ക്യാമ്പ് രാവിലെ 10 മുതല്‍ 4 വരെ കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്നു. പ്രായപരിധി 18-35. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, ഐറ്റി എ,
ഡിപ്ലോമ, ബിരുദ ബിരുദാനന്തരധാരികള്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ ക്യാമ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ജോബ് ഫെയറില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും കരുതേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററുകളില്‍ പ്രത്യേക സൗജന്യ പരിശീലനവും പിന്നീടുള്ള എല്ലാതൊഴില്‍ മേളകളിലും സൗജന്യമായി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിന്‍സ് തോമസ്, പ്ലെയ്സ്മെന്റ് ഓഫീസര്‍., ഗവ. കോളേജ്, കട്ടപ്പന. ഫോണ്‍-954478425
Post a Comment