Join Our Whats App Group

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി പുതുക്കാന്‍ അവസരം


 

എറണാകുളം: റീജിയണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 01/01/2000 മുതല്‍ 31/08/2021 ആന്‍ഡ് വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍, സീനിയോറിറ്റി നഷ്ടപ്പെട്ട് റീരജിസ്റ്റര്‍ ചെയ്തവര്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ചു പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍, മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിനു പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു മുഖേന ജോലി ലഭിച്ചു പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത് രാജി വെച്ചവര്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ജോയ്നിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍, തുടങ്ങിയവര്‍ക്ക് അവരുടെ അസ്സല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി പുനഃസ്ഥാപിച്ച് കിട്ടാന്‍ അവസരം. ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയില്‍ മനഃപൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഈ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സീനിയോറിറ്റി പുനഃ സ്ഥാപിച്ച് കിട്ടാന്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റായ https://ift.tt/2KmQZhY ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പ്രത്യേക പുതുക്കല്‍ നടത്താം. നവംബര്‍ 30 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ ഓഫീസില്‍
നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. സീനിയോറിറ്റി പുനഃ – സ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ഈ എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group