സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. കാത്ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികകളില്‍ പുരുഷന്‍മാര്‍ക്കും സ്റ്റാഫ് നഴ്സ് തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം. ബന്ധപ്പെട്ട മേഖലയില്‍ ബിരുദമാണ് യോഗ്യത. കാത്ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വര്‍ഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.norkaroots.org യില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
Post a Comment