കൊച്ചി: എറണാകുളം പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 10 ദിവസത്തിനകം ലഭിക്കണം.
യോഗ്യത അക്രഡിറ്റഡ് എഞ്ചിനീയര്‍ ബി.ടെക് (സിവില്‍) ആട്ടോകാഡ്, കമ്പ്യൂട്ടര്‍ ഡിസൈനിങ്ങ്, പി.എം.ജി.എസ്.വൈ പദ്ധതികളിലുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. ഓവര്‍സിയര്‍: ഡിപ്ലോമ (സിവില്‍) പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി കേരള പി.എസ്.സി മാനദണ്ഡപ്രകാരവും നിയമനം കേരള സര്‍ക്കാരില്‍ സമാന സ്വഭാവമുളള നിയമനങ്ങളുടെ മാനദണ്ഡപ്രകാരവും ആയിരിക്കും.
കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു..
Ammus
0
Post a Comment