Join Our Whats App Group

ഡ്രൈവർ തസ്തിക: നിയമനം നടത്തും..


തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നഗരകാര്യ വകുപ്പിൽ വിവിധ ജില്ലകളിലായി നിലവിലുള്ള 16  എൽ ഡി വി ഡ്രൈവർമാരുടെ ഒഴിവുകളിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്ക് നിയമനത്തിനായി പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

നഗരകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ പൊതു സർവ്വീസിന്റെ ഭാഗമായി മാറിയ സാഹചര്യത്തിൽ പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കേണ്ടതില്ലാത്തതിനാലാണ് മറ്റ് വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സർക്കാർ ശുപാർശ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group