നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 മുതൽ ഓൺലൈൻ ആയി നടത്തും.
ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി, വയനാട് 27നും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, തിരുവനന്തപുരം, ക്ലർക്ക് കം അക്കൗണ്ടന്റ്, തിരുവനന്തപുരം 29നും ക്ലർക്ക് കം അക്കൗണ്ടന്റ്, എറണാകുളം നവംബർ മൂന്നിനും ടൈപ്പിസ്റ്റ്, തിരുവനന്തപുരം ആറിനും ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ എട്ടിനും ഓഫീസ് അറ്റൻഡന്റ്, എറണാകുളം ഒൻപതിനും ലബോറട്ടറി അറ്റൻഡർ, എറണാകുളം 11നും നടക്കും.
നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ ഹാജരായി സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കി അഭിമുഖത്തിനായി നിശ്ചയിച്ചിട്ടുള്ള ദിവസം ഓൺലൈൻ വഴി പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: 9495186655.
Post a Comment