മലപ്പുറം:ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആരോഗ്യ വകുപ്പില്‍ ഓഫീസ് മാനേജ്‌മെന്റില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട്/സീനിയര്‍ സൂപ്രണ്ട് തത്തുല്യ പദവിയില്‍ കുറയാത്ത തസ്തികയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 2021 സെപ്തംബര്‍ ഒന്നിന് 40 വയസ്. റിട്ടയര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് 59 വയസ്. അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നേരിട്ടോ ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സെപ്തംബര്‍ 30ന് വൈകീട്ട് നാലിനകം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2730313.
ഓഫീസ് സെക്രട്ടറി നിയമനം..
Ammus
0
Post a Comment