പത്തനംതിട്ട: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂര്‍, പുല്ലാട് എന്നീ ബ്ലോക്കുകളില്‍ കര്‍ഷകര്‍, എക്കോ ഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് കാര്‍ഷിക സംരഭങ്ങള്‍ ആദായകരമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകമിത്ര തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നു.
31.03.2022 വരെ ആയിരിക്കും കര്‍ഷക മിത്രയുടെ പ്രവര്‍ത്തന കാലയളവ്. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായ കാര്‍ഷികവൃത്തിയുമായി പരിചയം ഉള്ള രജിസ്റ്റേര്‍ഡ് കര്‍ഷകര്‍, കര്‍ഷകരുടെ മക്കള്‍ (കൃഷിയില്‍ താല്പര്യം ഉള്ളവര്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു/ വി.എച്ച്.എസ്.ഇ. പ്രായപരിധി 18നും 40നും ഇടയില്‍. ഡേറ്റാ എന്‍ട്രി, എം.എസ് ഓഫീസ്, സ്പ്രെഡ് ഷീറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം, ടു വീലര്‍ / ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്വന്തമായി ആന്‍ഡ്രോയിഡ് മൊബൈല്‍ എന്നിവ ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ പന്തളം, അടൂര്‍ പുല്ലാട് എന്നീ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്തല കൃഷി ഓഫീസുകള്‍ മുഖേന ഈ മാസം 25നകം നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ സമര്‍പ്പിക്കണം. പ്രതിമാസ ഇന്‍സെന്റീവ് – 5000 രൂപ (പ്രവര്‍ത്തനത്തിന് ആനുപാതികമായി മറ്റ് പ്രോത്സാഹനങ്ങളും) കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തല കൃഷി അസി. ഡയറക്ടറുടെ ഓഫീസുമായോ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത്തല കൃഷി ഓഫീസുമായോ ബന്ധപ്പെടുക.
إرسال تعليق