കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ഏജന്‍സി ഡെവോലെപ്മെന്റ് മാനേജര്‍ (യോഗ്യത : ബിരുദം ), ഏജന്‍സി അസ്സോസിയേറ്റ് (യോഗ്യത : എസ്എസ്എല്‍സി ), ഫുഡ് ആന്റ് ബീവറേജ്സ് സര്‍വീസ് ക്യാപ്റ്റന്‍ (യോഗ്യത : ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് ), ഫുഡ് ആന്റ് ബീവറേജ്സ് സര്‍വീസ് വെയ്റ്റര്‍ (യോഗ്യത : പ്ലസ് ടു), കോമ്മി ഷെഫ് ഡി പാര്‍ട്ടി (യോഗ്യത : ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍),പര്‍ച്ചേസ് എക്സിക്യൂട്ടീവ് ( യോഗ്യത : പ്ലസ്് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം ),അക്കൗണ്ടിംഗ് ക്ലാര്‍ക്ക് (യോഗ്യത : ബികോം , ടാലി) ഒഴിവുകളിലേക്ക് സെപ്തംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബിയോഡാറ്റ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2370176.
إرسال تعليق