Join Our Whats App Group

നാഷണൽ ഡിഫൻസ്​ അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി


ന്യൂഡൽഹി: നാഷണൽ ഡിഫൻസ്​ അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി. സെപ്​റ്റംബർ അഞ്ചിന്​ നടക്കുന്ന ​പരീക്ഷയിലാണ് വനിതകൾക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്​ ഇടക്കാല വിധിയാണ്​ സുപ്രീംകോടതി പുറപ്പെടുവിച്ചത്​. ഇതോടെ രാജ്യത്തിന്‍റെ സായുധസേനകളുടെ ഭാഗമാവാൻ കൂടുതൽ വനിതകൾക്ക്​ സാധിക്കും. ജസ്റ്റിസുമാരായ എസ്​.കെ.കൗൾ, ഋഷികേശ്​ റോയ്​ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ്​ സുപ്രധാന നിരീക്ഷണം.അതേസമയം, സ്​ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം നൽകണമെന്ന വിവിധ കോടതി വിധികൾ എൻ.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട്​ ലംഘിച്ചതിലും ജസ്റ്റിസുമാർ അതൃപ്​തി രേഖപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group