പാലക്കാട്: ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിനു കീഴിലുള്ള പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിരുദം,ഡി.സി.എ, മലയാളം – ഇംഗ്ലീഷ് കംപ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്കാണ് അവസരം.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സിവില്‍ സ്റ്റേഷനിലുള്ള പട്ടികവര്‍ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 23. ഫോണ്‍– 0491 2505383.
Post a Comment