കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഡോക്ടറേറ്റും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ തസ്തികയിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ആയിരിക്കും റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുക. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും ഇന്റര്‍വ്യൂവും അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, 500 വാക്കില്‍ കവിയാത്ത ഗവേഷണ പ്ലാന്‍ എന്നിവ ജൂലൈ 28-നു മുമ്പ് [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യണം. ‘ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് റിസര്‍ച്ച് അസോസിയേറ്റ്/റിസര്‍ച്ച് അസിസ്റ്റന്റ’ എന്ന് മെയില്‍ സബ്ജക്ടില്‍ വ്യക്തമാക്കിയിരിക്കണം
കുസാറ്റ് സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/അസിസ്റ്റന്റ് ഒഴിവുകള്‍
തൊഴിൽ വാർത്തകൾ
0
Post a Comment