Join Our Whats App Group

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം


കണ്ണൂര്‍:  ഗവ. ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലായ് ആറിന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497 2800167.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group