എറണാകുളം: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സിദ്ധാന്ത സംഹിത സംസ്‌കൃത വകുപ്പിൽ ബയോസ്റ്റാറ്റിസ്റ്റീഷ്യൻ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഓണറേറിയം വ്യവസ്ഥയിൽ താത്ക്കാലികമായാണ് നിയമനം. ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ ഒൻപതിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം.
Post a Comment