ഭോപ്പാൽ: മധ്യപ്രദേശില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)യിലെ ക്ലര്‍ക്കിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. എഫ്‌സിഐയിലെ ക്ലര്‍ക്കായ കിഷോർ മീണയുടെ വീട്ടിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും എട്ടുകിലോ സ്വർണവും 2.17 കോടി രൂപയും പിടിച്ചെടുത്തു.കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നാല് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയത്.ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സെക്യൂരിറ്റി കമ്പനി എഫ്സിഐ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നതായി സി.ബി.ഐയ്ക്ക് പരാതി നൽകിയിരുന്നു.പരാതി ലഭിച്ചതിനെ തുടർന്ന് സി.ബി.ഐ. റെയ്‌ഡ് നടത്തുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഡിവിഷണൽ മാനേജർ ഹരിഷ് ഹിനോനിയ, മാനേജർമാരായ അരുൺ ശ്രീവാസ്തവ, മോഹൻ പരറ്റെ, കിഷോർ മീണ എന്നിവരെ പിന്നീട് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജൂൺ രണ്ടുവരെ സി.ബി.ഐ.കസ്റ്റഡിയിൽ വിട്ടു.
എഫ്‌സിഐയിലെ ക്ലര്‍ക്കിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; 8 കിലോ സ്വർണവും 2.17 കോടി രൂപയും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു
തൊഴിൽ വാർത്തകൾ
0
إرسال تعليق