Join Our Whats App Group

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ 146 അപ്രന്റിസ് ഒഴിവ്, സ്റ്റൈപ്പൻഡ്: 10,000-14,000 രൂപ; മേയ് 12 വരെ അപേക്ഷിക്കാം


റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ അപ്രന്റിസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് പരിശീലനം. മേയ് 12 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി.

ഗ്രാജുവേറ്റ് അപ്രന്റിസ് (96): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്/എംആൻഡ്സി/കെമിക്കൽ/മെറ്റലർജി/ഇലക്ട്രോണിക്സ് ആൻഡ് ടെലി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിഇ/ബിടെക്, മറ്റു വിഭാഗങ്ങളിൽ ബിഎ/ബിബിഎ/ബികോം. 14,000 രൂപ.

ട്രേഡ് അപ്രന്റിസ് (35): മോട്ടോർ മെക്കാനിക്കൽ/ഡീസൽ മെക്കാനിക്/വെൽഡർ/ഫിറ്റർ/ടർണർ/മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഒാഫ് ടു വീലർ-ഹെവി മെഷീൻ/പ്ലംബർ/ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). 10,000 രൂപ.

ഡിപ്ലോമ അപ്രന്റിസ് (15): മെക്കാനിക്കൽ/എംആൻഡ്സി/കെമിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ഡിപ്ലോമ. 12,000 രൂപ.www.rites.com

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group