Join Our Whats App Group

ഹോമിയോ ആശുപത്രികളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ


ആലപ്പുഴ: ജില്ലയിലെ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും അറ്റന്‍ഡര്‍/ഡിസ്പന്‍സര്‍/ നഴ്സിങ് അസിസ്റ്റന്റ് തസ്തകിയിലുണ്ടാകുന്ന ഒഴിവുകളില്‍ താല്‍ക്കാലികമായി ദിവസവേതനനിയമനം നടത്തുന്നു. 23നും 50നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം കോഴിക്കൂട്ടുങ്കല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കലോഫീസില്‍ ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഫെബ്രുവരി 19ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2262609.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group