കാസർകോട് ഗവ. കോളജിൽ ഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 16ന് രാവിലെ 10.30ന് കോളജിൽ നടക്കും. 55% മാർക്കോടുകൂടിയ ബിരുദാന്തര ബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04994 256027.
Post a Comment