Join Our Whats App Group

എസ്. ടി പ്രൊമോര്‍ട്ടര്‍ നിയമനം


അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള വിവിധ ഊരുകളില്‍ എസ്.ടി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിലാസം, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി എട്ടിനകം ഐ.ടി.ഡി.പി അട്ടപ്പാടി, മിനി സിവില്‍ സ്റ്റേഷന്‍, അഗളി പി.ഒ, പിന്‍ 678 581 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകര്‍ എട്ടാം ക്ലാസ്സ് പാസ്സായവരും 25നും 50നുമിടയില്‍ പ്രായമുള്ളവരുമായിരിക്കണം. ഫോണ്‍: 04924-254382.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group