Join Our Whats App Group

ആയുഷ് മിഷനിൽ വാക്ക് ഇന്‍ ഇന്റര്‍വ്യു


തിരുവനന്തപുരം: ജില്ലാ ആയുഷ് മിഷനില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു സംഘടിപ്പിക്കുന്നു. ഗവ. അംഗീകൃത റെഗുലര്‍ കോഴ്‌സിലൂടെ ബി.കോം, ഡി.സി.എ, ടാലി എന്നീ യോഗ്യതകളുള്ളവര്‍ക്കും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി പരമാവധി 40 വയസ്. പ്രതിഫലം 17,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 15ന് രാവിലെ പത്തുമണിക്ക് ജനറല്‍ ആശുപത്രിക്കു എതിര്‍വശം പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072650494.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group