വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പരവൂര്‍ നെടുങ്ങോലത്ത് പ്രവര്‍ത്തിക്കുന്ന സഖി – വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. എം എസ് ഡബ്ല്യൂ/എല്‍ എല്‍ ബി ബിരുദവും മൂന്നു വര്‍ഷത്തില്‍ കുറയാതെ സ്ത്രീ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന പരിചയവും 25 നും 45 നും ഇടയില്‍ പ്രായമുള്ള ജില്ലയിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിനകം വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, കൊല്ലം, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 വിലാസത്തില്‍ നല്‍കാം.
إرسال تعليق