പാലക്കാട്; സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ഡി.സി.എഫ്.എ / ടാലി എന്നിവയില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ്ക്ലാസ് പി.ജി.ഡി.സി.എ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും. ഡി.സി.എഫ.്എ / ടാലി ലക്ചറര്‍ നിയമനത്തിന് ഒന്നാം ക്ലാസ് എം.കോം / ബി.കോം ബിരുദവും ഡി.സി.എഫ.്എ /ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവരും പ്രസ്തുത കോഴ്‌സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം. താത്പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി ജനുവരി 23 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മുമ്പാകെ രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 0491 2527425, 0492 2222660.
إرسال تعليق