തിരുവനതപുരം; തൃപ്പുണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിൽ രചനാശരീര, രോഗനിദാനം വകുപ്പുകളിൽ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാർ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷമാണ്. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം. 28ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
Post a Comment