Join Our Whats App Group

ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്: അനാട്ടമി അസ്സോസിയേറ്റ് പ്രൊഫസർ ഒഴിവ്


കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് – ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടായിരിക്കണം. അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ റഗുലർ എം.ഡി(ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ഏതെങ്കിലും അംഗീകൃത മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാല് വർഷത്തെ അധ്യാപന പരിചയവുമാണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നേടിയിരിക്കണം. വേതനം സർക്കാർ തീരുമാനത്തിനു വിധേയമായിരിക്കും. പ്രായം 2021 ജനുവരി ഒന്നിൽ 40 വയസ്സിനു മുകളിലാകരുത്. എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പ്രിൻസിപ്പൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം. യോഗ്യരായവരെ ഫോൺ/ഇ-മെയിൽ/ കത്തുമുഖേന അഭിമുഖത്തിന് ക്ഷണിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group