തിരുവനന്തപുരം: കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റൽ മേട്രൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ എട്ടിന് രാവിലെ 11.30ന് കാക്കനാട് മീഡിയ അക്കാദമിയിൽ നടക്കും.50 നും 60 നും ഇടയിൽ പ്രായമുള്ള താല്പര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുൻ പരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഹോസ്റ്റൽ അടയ്ക്കുന്ന ദിവസങ്ങളിൽ ഒഴികെ മറ്റ് അവധി ദിവസങ്ങൾ ലഭിക്കുന്നതല്ല. താല്പര്യമുള്ളവർ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മീഡിയ അക്കാദമിയിൽ ഹാജരാകണം.
Post a Comment