ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ ഒഴിവുകള്‍


ഇടുക്കി: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലേക്കു കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രൊജക്ട് ഓഫീസര്‍ (1 ഒഴിവ്)- യോഗ്യത- ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ബിരുദാനന്തര ബിരുദം അഭിലഷണീയം) പ്രായപരിധി- 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 45 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്.
പ്രൊജക്ട് അസിസ്റ്റന്റ് (2 ഒഴിവ്) യോഗ്യത- ഏതെങ്കിലും വിഷയത്തിലുളള ബിരുദം പ്രായപരിധി- 2021 ജനുവരി ഒന്നിന് 20 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 40 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്.
ഓഫീസ് അറ്റന്‍ഡന്റ് (1 ഒഴിവ്) യോഗ്യത- പത്താംതരം പാസ്സായിരിക്കണം. 2021 ജനുവരി ഒന്നിന് 20 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 40 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്.
ഒരു വര്‍ഷത്തേയ്ക്കാണ് കരാര്‍ നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവരായിരിക്കണം. താല്പര്യമുളളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ് വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം.
No comments:
Post a Comment