Join Our Whats App Group

സീനിയര്‍ അനലിസ്റ്റ്; കരാര്‍ നിയമനം


പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും (എന്‍എബിഎല്‍ അക്രഡിറ്റേഷനുളള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group