കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ ഓണ്‍ലൈന്‍ മുഖേന ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍, യോഗ്യതയുടെ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അപ്ലൈഡ് ആര്‍ട്ട് ഇന്റര്‍വ്യൂ ജനുവരി 23-ന് ഉച്ചയ്ക്ക് രണ്ടിനും, പെയിന്റിംഗ് ഇന്റര്‍വ്യൂ ജനുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനും, സ്‌കള്‍പ്ചര്‍ ഇന്റര്‍വ്യൂ ജനുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനും നടത്തും. യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുളള ബിരുദാന്തര ബിരുദം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.rlvcollege.com ഫോണ്‍ 0484-2779757.
Post a Comment