തിരുവനന്തപുരം; കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 28ന് രാവിലെ 11ന് അസ്സൽ സർട്ടഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ ഹാജരാക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.
Post a Comment