Join Our Whats App Group

ന്യൂട്രിഷ്യനിസ്റ്റ് നിയമനം


കോഴിക്കോട്;  വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതി പ്രകാരം ജില്ലയിലെ ബ്ലോക്കുകളിലും കോര്‍പ്പറേഷനിലുമുള്ള ഐസിഡിഎസ് ഓഫീസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ ന്യൂട്രിഷ്യനിസ്റ്റുമാരെ നിയമിക്കുന്നു. ദിവസം 500 രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് ദിവസം ജോലി ചെയ്യണം. യോഗ്യത: എം.എസ്.സി ന്യൂട്രിഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് & ന്യൂട്രിഷ്യന്‍, ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ & ഡയറ്ററ്റിക്സ്, ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ഡയറ്റ് കൗണ്‍സലിംഗ്/ ന്യൂട്രിഷ്യന്‍ അസസ്സ്മെന്റ്/ പ്രഗ്‌നെന്‍സികൗണ്‍സലിംഗ്/ ലാക്ടേഷന്‍ കൗണ്‍സലിംഗ്/തെറാപ്യൂട്ടിക് ഡയറ്റ്സ്, 2015 സെപ്റ്റംബര്‍ 30 നുശേഷം ഒരു വര്‍ഷത്തില്‍ കുറയാതുള്ള പ്രവര്‍ത്തി പരിചയം. പ്രായ പരിധി : 2020 ഒക്ടോബര്‍ 31 ന് 45 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ അപേക്ഷയും അസ്സല്‍ രേഖകളും സഹിതം നവംബര്‍ ഒന്‍പതിന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 0495 – 2375760, wcd.kerala.gov.in

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group