Join Our Whats App Group

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്


കൊല്ലം;  ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30 ന് നടക്കും. പ്രായപരിധി 20 നും 56 നും ഇടയില്‍.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ – ബി എഫ് എസ് സി യോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സികളിലോ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ – വി എച്ച് എസ് ഇ(ഫിഷറീസ്), സുവോളജി(ഫിഷറീസ്) ബിരുദം ഉള്ളവര്‍ക്കും സമാന തസ്തികയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും പങ്കെടുക്കാം.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 10 നും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30 നും മത്സ്യകര്‍ഷക വികസന ഏജന്‍സി കൊല്ലം ഓഫീസില്‍ നടക്കും. യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group