പാലക്കാട്; മുതലമട ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിഎഡ്, ടി ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദം, ബിരുദം, പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. കോളനി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് 26 നകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505383.
Post a Comment