പത്തനംതിട്ട; ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. വി.എച്ച്.എസ്.സി. ഫിഷറീസ്, ഫിഷറീസിലോ സുവോളജിയിലോ ബിരുദം, എസ്.എസ്.എല്‍.സി.യും ബന്ധപ്പെട്ട മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അപേക്ഷയും ഈ മാസം 20നകം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04682223134. ഇ-മെയില്‍ : [email protected]
إرسال تعليق