Join Our Whats App Group

കുടുംബശ്രീയിൽ ഒഴിവുകൾ


തൃശൂർ;  കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കീഴിൽ ചാലക്കുടി, ചേർപ്പ്, മതിലകം ബ്ലോക്കുകളിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെൻറ് പ്രോഗ്രാമിലേക്കാണ് നിയമനം. എം ഇ സി തസ്തികയിൽ ചാലക്കുടി 22, മതിലകം 21, ചേർപ്പ് 21, വീതമാണ് ഒഴിവുകൾ. 24 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ചുരുങ്ങിയ അടിസ്ഥാന യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി ആണ്. കുടുംബശ്രീ മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഹോണറേറിയം ലഭിക്കും. അക്കൗണ്ടൻറ് തസ്തികയിൽ ചാലക്കുടിയിൽ ഒന്നും മതിലകം ഒന്നും ചേർപ്പ് ഒന്നും വീതമാണ് ഒഴിവുകൾ. 21 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ബികോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. 430 രൂപയാണ് ഒരു ദിവസം ദിവസവേദനം ആയി നിശ്ചയിച്ചിട്ടുള്ളത്. വെള്ളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന) സഹിതം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ 2020 സെപ്റ്റംബർ നാലിന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഈമെയിലിലോ 04872362517 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group