പാലക്കാട്; സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭകത്വ കണ്‍സള്‍ട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലോ, നഗരസഭയിലോ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 – 45 വയസ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അതതു കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
إرسال تعليق