മലപ്പുറം; പെരിന്തല്‍മണ്ണ അഡീഷനല്‍ പ്രൊജക്ട് ഓഫീസിന്റെ കീഴില്‍ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്ക് യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടിവര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്ത, എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, പെരിന്തല്‍മണ്ണ അഡീഷനല്‍ ചുങ്കം, പട്ടിക്കാട് പി.ഒ, 679325- മലപ്പുറം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20ന് വൈകീട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ ഫോം പെരിന്തല്‍മണ്ണ അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. ഫോണ്‍: 8281999268, 04933-235580.
إرسال تعليق