കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വിആര്‍ഡിഎല്‍ ലാബിലെ ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് ഐ.സി.എം.ആര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 25000 രൂപ. യോഗ്യതകള്‍ – സര്‍ക്കാര്‍ അംഗീകൃത ബി എസ് സി എം എല്‍ ടി/ഡിഎംഎല്‍ടി സെറോളജിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, എം.എസ്.ഓഫീസ്, വിന്‍ഡോസ്, ലിനക്സ്, ഐ.ഒ.എസ്, ഡാറ്റാ എന്‍ട്രി എന്നിവയില്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് ജൂലൈ 24 നകം അയക്കണം. പ്രായപരിധി 35 വയസ്സ്. ഫോണ്‍ : 0495 2350216, 2350200.
إرسال تعليق