Join Our Whats App Group

ലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം


കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വിആര്‍ഡിഎല്‍ ലാബിലെ ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് ഐ.സി.എം.ആര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 25000 രൂപ. യോഗ്യതകള്‍ – സര്‍ക്കാര്‍ അംഗീകൃത ബി എസ് സി എം എല്‍ ടി/ഡിഎംഎല്‍ടി സെറോളജിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, എം.എസ്.ഓഫീസ്, വിന്‍ഡോസ്, ലിനക്സ്, ഐ.ഒ.എസ്, ഡാറ്റാ എന്‍ട്രി എന്നിവയില്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് ജൂലൈ 24 നകം അയക്കണം. പ്രായപരിധി 35 വയസ്സ്. ഫോണ്‍ : 0495 2350216, 2350200.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group