തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) കണ്‍സള്‍ട്ടന്‍റ് ഇഎന്‍ റ്റി സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഎന്‍ റ്റിയില്‍ ഡിഎന്‍ബി/എംഎസ് ഡിഎന്‍ബി സ്പെഷ്യലൈസേഷനോടെ എംബിബിഎസ് അല്ലെങ്കില്‍ സമാനയോഗ്യത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാര്‍ക്കിടയിലെ പ്രവൃത്തി പരിചയമോ, പ്രവര്‍ത്തിക്കാനുള്ള താല്‍പര്യമോ അഭിലഷണീയം.
വിരമിച്ചവര്‍ക്ക് മുന്‍ഗണന. വകുപ്പിന്‍റെ ആവശ്യകത അനുസരിച്ച് ഒരാഴ്ചയില്‍ മൂന്നു ദിവസമാണ് ജോലി. ജൂലൈ എട്ടിന് മുന്‍പ് അപേക്ഷിക്കുക. വിശദവിവരങ്ങള്‍ക്ക്: https://ift.tt/2Mr32wF.
إرسال تعليق