കോഴിക്കോട് : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ കോവിഡ് കെയര്‍ സെന്ററിലെ അറ്റന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം ക്ലാസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ്ങ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ https://ift.tt/IydChF ല്‍ ലഭിക്കും.
إرسال تعليق