Join Our Whats App Group

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം


വയനാട് :  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പാരാലീഗല്‍ വളണ്ടിയര്‍ നിയമനത്തിനായി പത്താംതരം പാസായ സേവന സന്നദ്ധതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലിയില്‍ ഉള്ളവരോ വിരമിച്ചവരോ ആയ അധ്യാപകര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍, അങ്കണവാടി ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, സ്വാശ്രയ സംഘത്തിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുനഗണന. അപേക്ഷ ഫോം കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നിന്നു ജൂലൈ 10 മുതല്‍ ലഭിക്കും. അവസാന തീയതി ജൂലൈ 30. ഫോണ്‍ 04936 207800.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group