കാസർഗോഡ് ;കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ ജില്ലാ ശുചിത്വ മിഷനുമായോ തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ബന്ധപ്പെടണം. ശുചീകരണം നടത്തുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികള്‍, വേതനം എന്നിവ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കും.മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, സേവനം നല്‍കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവ [email protected] ല്‍ അയയ്ക്കുകയോ 04994-255350 ല്‍ അറിയിക്കുകയോ വേണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
إرسال تعليق