തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ലക്ചറർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും രജിസ്‌ട്രേഷനുമാണ് യോഗ്യത. ഡിഗ്രിയുളളവർക്ക് 42000 രൂപയും പിജിയുളളവർക്ക് 70000 രൂപയുമാണ് പ്രതിമാസ ശമ്പളം. അപേക്ഷഫോറവും വിശദവിവരങ്ങളും www.gmctsr.org. എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. താല്പര്യമുള്ളവർ പ്രായം, യോഗ്യത, രജിസ്‌ട്രേഷൻ,പ്രവർത്തിപരിചയംഎന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം [email protected] എന്ന മെയിലിൽ ജൂലൈ 23 വൈകീട്ട് 5 മണിക്കകം അപ്ലോഡ് ചെയ്യണം. ഫോൺ: 0487 2200310, 2200315.
إرسال تعليق