കാസർഗോഡ്; കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ സീതാലയം പ്രൊജക്ടില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (സ്ത്രീകള്‍ മാത്രം), സദ്ഗമയ പ്രൊജക്ടില്‍
സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (വനിതകള്‍ മാത്രം) , ആയുഷ്മാന്‍ ഭവ ക്ലിനിക്കില്‍ യോഗാട്രെയിനര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 21 ന് രാവിലെ 10 നും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 23 ന് രാവിലെ 10 നും യോഗാട്രെയിനര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 24 ന് രാവിലെ 10 നും ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886
إرسال تعليق