മലപ്പുറം : വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ടിലെ വേങ്ങര, എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃക വേങ്ങര ബ്ലോക്ക് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം വേങ്ങര ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0494 2450276.
إرسال تعليق