കാസർഗോഡ്;മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.താല്‍പര്യമുളളവര്‍് നാളെ( ജൂലൈ 15) രാവിലെ 10.30 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ എ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255483.
Post a Comment