കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് 19 വാര്‍ഡുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ ക്ലിനിംഗ് സ്റ്റാഫ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 18 നും 50 നും ഇടയില്‍.
നിശ്ചിത മാതൃകയില്‍ ബയോഡാറ്റ തയ്യാറാക്കി ജൂലൈ ആറിന് വൈകിട്ട് അഞ്ചിനകം മെഡിക്കല്‍ കോളജിലെ ഡയഗ്നോസ്റ്റിക് ബ്ലോക്കിലെ റിസപ്ഷന്‍ കൗണ്ടറില്‍ വച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കണം. വിശദ വിവരങ്ങള്‍ www.gmckollam.edu.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്റര്‍വ്യൂ തീയതിയും സമയവും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
إرسال تعليق