Join Our Whats App Group

ഗ്രാമീണ്‍ ബാങ്കില്‍ ഓഫീസര്‍ / ഓഫീസ് അസിസ്റ്റന്‍റ്: 9640 ഒഴിവുകള്‍


രാജ്യത്തെ വിവിധ ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസര്‍ 5016 , ഓഫീസ് അസിസ്റ്റന്റ് 4624 തസ്തികയിലേക്കുള്ള 9640 ഒഴിവുകളിലേക്ക് ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ ബോര്‍ഡ് (ഐബിപിഎസ്) അപേക്ഷക്ഷണിച്ചു.

ഓഫീസര്‍ 5016 , ഓഫീസ് അസിസ്റ്റന്റ് 4624 എന്നിങ്ങനെയാണ് ഒഴിവുകള്‍.
കേരളഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 43 ഗ്രാമീണ്‍ ബാങ്കുകളിലെ നിയമനമാണ് പൊതുപരീക്ഷ വഴി നടത്തുക.
ആഗസ്ത്/ സെപ്തംബര്‍ മാസത്തിലാണ് ഓണ്‍ലൈന്‍ പൊതുപരീക്ഷ. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.
ഓഫീസ് അസിസ്റ്റന്റിന് പരീക്ഷമാത്രമേയുള്ളൂ. ഓഫീസര്‍ തസ്തികയില്‍ പരീക്ഷയും ഇന്റര്‍വ്യൂവുമുണ്ട്.
യോഗ്യത: ഓഫീസര്‍ സ്കെയില്‍ (ഒന്ന്) ബിരുദം. പ്രായം 18-30.
ഓഫീസര്‍ സ്കെയില്‍ (രണ്ട്) 50 ശതമാനം മാര്‍ക്കോടെ ബിരുദം.
സ്പെഷ്യലിസ്റ്റ് തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് പരിഗണിക്കുക.
പ്രായം 21-32.
സ്കെയില്‍ (മൂന്ന്) യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം.
പ്രായം 21-40. ഓഫീസ് അസി. യോഗ്യത ബിരുദം.
പ്രായം 18-28. കംപ്യൂട്ടറും പ്രാദേശികഭാഷയുമറിയണം.
2019 ജൂണ്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.നിയമാനുസൃത ഇളവ് ലഭിക്കും.
https://www.ibps.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 21
പരീക്ഷാ സിലബസ് മറ്റു വിശദവിവരങ്ങള്‍ https://www.ibps.in ല്‍.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group