തൃശ്ശൂർ: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട നഗരസഭകളിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ കുടുബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680 003 എന്ന വിലാസത്തിൽ ജൂലൈ നാലിനകം നൽകണം. ഫോൺ: 0487 2362517.
إرسال تعليق