മലപ്പുറം : പെരുമ്പടപ്പ് ഐ.സി.ഡി.എസിന് കീഴിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 46നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ ഒഴിവിലേക്കും എസ്.എസ് എല്‍.സി വിജയിക്കാത്ത എഴുത്തും വായനയും അറിയുന്നവര്‍ക്ക് ഹെല്‍പ്പര്‍ ഒഴിവിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ജൂലൈ 21ന് വൈകീട്ട് അഞ്ചിനകം പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0494:2674409.
إرسال تعليق